സമാജ്വാദി പാര്‍ട്ടിയുടെ എല്ലാ സംഘടനാ ഘടകങ്ങളേയും പിരിച്ചു വിട്ട് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംഘടനയുടെ ദേശീയ സംസ്ഥാന ജില്ലാ എക്സിക്യൂട്ടീവ് ബോഡികളടക്കം എല്ലാ ഘടകങ്ങളേും പിരിച്ചു വിട്ടതായി സമാജ്വാദി പാര്‍ട്ടി അറിയിച്ചു. പോഷക സംഘടകളുടെ ഭാരവാഹികളെയും പിരിച്ചുവിട്ടു.
നടപടിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി വൃത്തങ്ങള്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എസ്.പി യെ നവീകരിക്കാനുള്ള ശ്രമമായാണ് നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും നേതാക്കള്‍ പ്രതികരിച്ചു.