അഞ്ച് വർഷങ്ങൾ, 14 വ്യവസായ പാര്‍ക്കുകൾ. വ്യവസായ വികസനം ഉറപ്പാക്കി LDF സർക്കാർ

വ്യവസായ മേഖലയിൽ പുതിയ മുന്നേറ്റം തീർത്തു കൊണ്ട് കേരള സർക്കാർ. 14 വ്യവസായ പാര്‍ക്കുകളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ തയ്യാറായി വരുന്നത്. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ വ്യവസായ സംരംഭങ്ങള്‍ക്ക് നൽകിയാണ് ഈ മുന്നേറ്റം. ഫുഡ് പ്രോസസിങ്ങ്, ലൈഫ് സയന്‍സ്, ലൈറ്റ് എഞ്ചിനിയറിങ്ങ് മേഖലകളിലാണ് പ്രധാനമായും പാര്‍ക്കുകള്‍ സ്ഥാപിതമായിരിക്കുന്നത്.

തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്ക്, മെഡ്‌സ് പാര്‍ക്ക്, ചേര്‍ത്തല മെഗാ മറൈന്‍ ഫുഡ് പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, പാലക്കാട് റൈസ് പാര്‍ക്ക്, പാലക്കാട് ലൈറ്റ് എഞ്ചിനിയറിങ്ങ് പാര്‍ക്ക്, എറണാകുളം ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, തിരുവനന്തപുരം ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്, ഇടുക്കി സ്‌പൈസസ് പാര്‍ക്ക്, പാലക്കാട് ഡിഫന്‍സ് പാര്‍ക്ക്, മട്ടന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എറണാകുളം പെട്രോകെമിക്കല്‍ പാര്‍ക്ക്, ധര്‍മ്മടം ജൈവ വൈവിധ്യ പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫി പാര്‍ക്ക് എന്നിവയാണ് 14 വ്യവസായ പാർക്കുകൾ.

കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാര്‍ന്നതുമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായകമായ വിധത്തിലാണ് പാർക്കുകൾ നിർമ്മിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. 2019-20ല്‍ 56 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം.

നിക്ഷേപരംഗത്ത് കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്ക് കേരളം വളർന്നു. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്‌തു.