കേരളത്തിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരിൽ 18 പേർ വിദേശത്തു നിന്നും 25 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കാസർഗോഡ് 14, കണ്ണൂർ 10 , പാലക്കാട് 5, തിരുവനന്തപുരം 5, കോഴിക്കോട് 4, പത്തനംതിട്ട 3, ആലപ്പുഴ 3, കോട്ടയം 2, കൊല്ലം 2, ഇടുക്കി 1 ഇങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത ചികിത്സയിലുള്ള രോഗികളുടെ എണ്ണം 359 ആയി.
ഇന്ന് 12 പേർക്കാണ് രോഗം ഭേദമായത് കാസർഗോഡ് 6, കൊല്ലം 2, എറണാകുളം, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർ വീതം. 99,978 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 792 പേർ ആശുപത്രിയിലും ബാക്കി ഉള്ളവർ ഗൃഹനിരീക്ഷണത്തിലുമാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 59 ആയി.