ഇടുക്കിയിൽ പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു.കട്ടപ്പനയിലാണ് സംഭവം.
മട്ടുകുഴി സ്വദേശി വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയതായിരുന്നു പ്രശാന്ത്. ഇതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു.