നമ്മൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ, പ്രമുഖ തമിഴ് നടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് എങ്ങനെ? നടി പോലീസിന് നൽകിയ മൊഴി പുറത്ത്

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു തമിഴ് നടി യാഷിക ആനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മഹാബലിപുരത്തിന് അടുത്ത് വെച്ചായിരുന്നു അപകടം. കാർ ഡിവൈഡറിൽ ഇടിച്ച് തകരുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് തൽക്ഷണം മരിച്ചു. വല്ലിഷെട്ടി ഭവാനി എന്ന സുഹൃത്താണ് തൽക്ഷണം മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഹോസ്പിറ്റലിലേക്ക് മാറ്റി.

യാഷികയുടെ തുട എല്ലിനും കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. കൂടെ രണ്ടു സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു – സൈദ്, അമീർ എന്നിവർ ആണ് ഈ സുഹൃത്തുക്കൾ. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടിയെ ഇപ്പോൾ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം നടക്കുന്ന സമയത്ത് നടിയുടെ പിതാവ് ഡൽഹിയിലായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ചെന്നൈയിലേക്ക് എത്തി.

ഇന്ന് കാലത്ത് ആയിരുന്നു നടിക്ക് ബോധം തെളിഞ്ഞത്. ബോധം തെളിഞ്ഞ ഉടനെ തന്നെ പോലീസ് മൊഴി എടുക്കുവാൻ എത്തി. നടി പോലീസിനോട് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് – ഓവർ സ്പീഡ് ആണ് കാരണം. പെട്ടെന്ന് വാഹനം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലായി പോയി. ഒരുപാട് ശ്രമിച്ചെങ്കിലും വാഹനം നിയന്ത്രിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ഡിവൈഡറിലിടിച്ച് അപകടമുണ്ടായത്. സമൂഹമാധ്യമങ്ങളിൽ പറയുന്നതുപോലെ നടി മദ്യപിച്ചിരുന്നില്ല എന്നാണ് നൽകിയ മൊഴി. എന്തായാലും ഈ വിഷയത്തിൽ പോലീസ് അന്വേഷണം തുടർന്നു വരികയാണ്.

ഷൂട്ടിങ്ങിന് വേണ്ടി ആണ് താരം ഇപ്പോൾ മഹാബലിപുരത്ത് താമസിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ് യാഷിക ആനന്ദ്. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ആരാധകർ ഉണ്ട് ഈ താരത്തിന്. ഇപ്പോൾ എല്ലാവരും താരത്തിൻ്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. എസ ജേ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്.