Kerala News

വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെന്റ്; വനിതകളുടെ ക്ഷേമവും സ്ത്രീസുരക്ഷയു൦ ഉറപ്പാക്കിയ 5 വര്‍ഷങ്ങള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി LDF പുറപ്പെടുവിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകവകുപ്പ് ആരംഭിക്കുമെന്നത്.

- Advertisement -

തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ സർക്കാർ ഇത്തരമൊരു വകുപ്പ് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി. തുടർന്ന്, 2017 ജൂണിൽ വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചു. സാമൂഹികനീതി വകുപ്പിനെ വിഭജിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയവ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.

നിരവധി പദ്ധതികളാണ് ഈ വകുപ്പിന് കീഴിൽ നടപ്പായത്.സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, സ്ത്രീസുരക്ഷയെക്കുറിച്ച് സമൂഹത്തെ അവബോധപെടുത്തുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇവയിൽ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു ‘സധൈര്യം മുന്നോട്ട് ‘. ഇതിന്റെ ഭാഗമായാണ് ‘പൊതുവിടം എന്റേതും ‘ എന്ന രാത്രിനടത്തം പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലുടനീളം 600 കേന്ദ്രങ്ങളിലായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീസുരക്ഷക്കായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറാണ് 181. ഈ ഹെൽപ് ലൈൻ 2017 മുതൽ കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ ഈ സർക്കാറിന് കഴിഞ്ഞു. 90000 കോളുകൾക്ക് സേവനം നൽകാനും 60000 കേസുകൾ ഫലപ്രാപ്തിയിലെത്തിക്കാനും ഇതിലൂടെ കഴിഞ്ഞു.

യാത്രക്കിടെ വനിതകൾക്ക് വൃത്തിയുളളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യം സംസ്ഥാനത്ത് ഉടനീളം ഒരുക്കാൻ പദ്ധതി തയ്യാറാക്കി. 58 ടോയ്ലറ്റുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. അടിയന്തിര ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഷീ ലോഡ്ജുകൾ ഒരുക്കാൻ തീരുമാനമായി. തിരുവനന്തപുരം കോഴിക്കോട് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഇതിനായി പദ്ധതി ഒരുക്കി. തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ‘വൺഡേ ഹോം’ ആരംഭിച്ചു.

ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘അതിജീവിക’. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിച്ചത്. ഈ പദ്ധതിയിലൂടെ 50000 രൂപ വരെ ഒറ്റത്തവണ ധനസഹായം നൽകി.

18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന ‘ഹൃദ്യം’ പദ്ധതിയും നടപ്പിലായി. 2323 കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചികിത്സ നൽകി. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ തയ്യാറാക്കിയ പദ്ധതിയിലൂടെ സാനിട്ടറി നാപ്കിനുകൾ സൗജന്യമായി വിതരണം ചെയ്തു. ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിലൂടെ സഹായം ലഭിച്ചത്. പഠനവേളയിലെ ആർത്തവം സുഗമവും ശുചിത്വവുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിട്ടത്.

അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള പ്രത്യേക ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി. കൊടുങ്ങല്ലൂർ, ചാവക്കാട്, പൊന്നാനി , തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലാണ് ആശുപത്രികൾ നിർമ്മിച്ചത്. പൊന്നാനിയിൽ 85 തസ്തികകൾ സൃഷ്ടിച്ച് പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ ഒട്ടനവധി ക്ഷേമ, വികസന, സാമൂഹ്യ പ്രവർത്തനങ്ങൾ ആണ് പുതിയ വകുപ്പിലൂടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ ഈ സർക്കാർ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണ് വനിതാ ശിശുക്ഷേമ വകുപ്പ്. വനിതകളുടെ ക്ഷേമവും സ്ത്രീസുരക്ഷയുമാണ് എൽഡിഎഫ് നൽകുന്ന ഉറപ്പ്.

mixindia

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

4 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

5 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

5 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

5 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

5 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

6 hours ago