Social Media

രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്; താരങ്ങള്‍ക്ക് വിവാഹ ആശംസ നേര്‍ന്ന് നടന്‍ ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി അനുശ്രീയുടെ വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം ആണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നത്. എല്ലാവരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കണ്ടത്. ആരും അറിയാതെ രഹസ്യമായി ആയിരുന്നു വിവാഹം. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയെ ജീവിത സഖിയാക്കിയത്.

- Advertisement -

വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പലരും താരത്തിന്റെ വിവാഹ കാര്യം അറിയുന്നത്. ക്യാമറാമാന്‍ വിഷ്ണു സന്തോഷും അനുശ്രീയും ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഇത് പരസ്യമായ ഒരു രഹസ്യം ആയിരുന്നു. എങ്കിലും വിവാഹ വാര്‍ത്തയറിഞ്ഞവര്‍ ആശംസ അറിയിച്ച് രംഗത്ത് വന്നു.

ഇപ്പോള്‍ ഇവരുടെ അടുത്ത സുഹൃത്തും നടനുമായ ജിഷിന്‍ മോഹന്റെ ആശംസ കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്.

യേശുക്രിസ്തുവിനെപ്പോലെ ഞാന്‍ നടുക്ക് നില്‍ക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂര്‍ത്തുക്കളെ. നമ്മുടെ അനുവും, ക്യാമറാമാന്‍ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തില്‍.

എപ്രില്‍ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു ??. വിവാഹ മംഗളാശംസകള്‍ പ്രിയപ്പെട്ടവരെ, ജിഷിന്‍ മോഹന്‍ കുറിച്ചു. അതേസമയം ബാലതാരമായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍പക്ഷി പരമ്പരയില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് നടി ശ്രദ്ധേയയായത്. നായികാ പ്രാധാന്യമുളള വേഷങ്ങളിലാണ് ഇപ്പോള്‍ നടി നിറഞ്ഞുനില്‍ക്കുന്നത്. ദേവീ മാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് പരമ്പരകള്‍.

അതേസമയം തൃശ്ശൂര്‍ ആവണങ്ങാട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. താരങ്ങള്‍ ആരും തന്നെ വിവാഹ കാര്യം അറിഞ്ഞിട്ടില്ല. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago