National

അനുവാദമില്ലാതെ ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ എടുക്കുന്നു; വിവാഹ മോചനം തേടി യുവതി

തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ആഗ്രയിലെ മാല്‍പ്പുരയില്‍ നിന്നാണ് ഈ വാര്‍ത്ത എത്തുന്നത്.

- Advertisement -

താന്‍ വീട്ടില്‍ ഇല്ലാത്ത സമയം ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതായും ഇത് ചോദ്യം ചെയ്തപ്പോള്‍ ഭര്‍തൃമാതാവ് തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായാണ് യുവതി പറയുന്നത്.

ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.

അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന്‍ തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം വേണം എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എട്ട് മാസം മുന്‍പാണ് പരാതിക്കാരിയായ യുവതിയും സഹോദരിയും രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ചത്. താന്‍ വീട്ടില്‍ ഇല്ലാത്ത സമയം ഭര്‍തൃമാതാവ് തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതായും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും സഹോദരിയേയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായാണ് യുവതി പറയുന്നത്.

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

8 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

9 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

10 hours ago