World

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു; ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്താന്‍ സാധ്യതയില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.

- Advertisement -

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇന്നലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വീട് പ്രേക്ഷഭകര്‍ കയ്യേറി. തുടര്‍ന്ന് ഗോതബയ രാജി സന്നദ്ധത അറിയിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ പ്രേക്ഷോഭകര്‍ തയ്യാറായിട്ടില്ല. അതിനിടെ പ്രതിസന്ധികള്‍ക്കിടെ രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയെറി തീയിട്ടത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയില്‍ റനില്‍ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്.

അതേസമയം, സര്‍വകക്ഷി യോഗ തീരുമാനപ്രകാരം സ്പീക്കര്‍ മഹിന്ദ അഭയെവര്‍ധന ആക്ടിങ് പ്രസിഡന്റാകും. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള 15 രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി കാവല്‍ മന്ത്രിസഭ നിലവില്‍ വരും. ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ പാര്‍ലമെന്റ് തെരഞ്ഞെടുക്കും. ഭരണനിര്‍വഹണം സുഗമമാവുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടത്തമെന്നുമാണ് സര്‍വകക്ഷി യോഗ തീരുമാനം ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സേനാമേധാവി ഷാവേന്ദ്ര സില്‍വ ആവശ്യപ്പെട്ടു.

Rathi VK

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

2 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

2 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

3 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 hours ago