ബിനു അടിമാലിയുടെ രസകരമായ സംസാരം കേള്‍ക്കാന്‍ വേണ്ടി മാത്രം സ്റ്റാര്‍ മാജിക് കാണുന്നവര്‍ ഉണ്ട്. വേദിയില്‍ വെച്ച് ആര് എന്ത് പറഞ്ഞാലും ബിനു അടിമാലി ഒരു കൗണ്ടര്‍ ഇടും. ഇത് ഒരു ഒന്നൊന്നര കൗണ്ടര്‍ തന്നെ ആയിരിക്കും. സ്റ്റാര്‍ മാജിക്കില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ബിനു അടിമാലി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉള്ള അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഏറെ രസകരമാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കൗണ്ടറുകള്‍ അത്ര ഏല്‍ക്കുന്നില്ല.
ഈ അടുത്ത് പുറത്തുവന്ന എപ്പിസോഡില്‍ നിന്ന് ഇത് വ്യക്തമാണ്. പുതിയ താരങ്ങള്‍ സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയതോടെയാണ് അടിമാലിയുടെ കൗണ്ടറുകള്‍ അടിതെറ്റി പോകുന്നത്. പ്രേക്ഷകര്‍ തന്നെയാണ് ഇതേക്കുറിച്ച് കമന്റ് ചെയ്തത്.
ഉല്ലാസ് പന്തളം ആണ് ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലെ താരം. കൗണ്ടറുകള്‍ അടിക്കുന്ന കാര്യത്തില്‍ ഒരുപടി മുകളിലാണ് ഉല്ലാസ്. ഇപ്പോള്‍ ബിനു അടിമാലിക്ക് വലിയൊരു വെല്ലുവിളി ആയി മാറിയിരിക്കുകയാണ് ഉല്ലാസ്.
പുതിയ പ്രമോ വീഡിയോയില്‍, അടിമാലിയില്‍ ട്രിക്കിങിന് പോകുന്നതിനെ കുറിച്ച് ബിനു അടിമാലി സംസാരിക്കുമ്പോള്‍ ആണ് ഉല്ലാസിന്റെ കൗണ്ടര്‍ വരുന്നത്, വിറക് ഒടിക്കാന്‍ പോകുന്നതിനെ ട്രക്കിങ് എന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് മുന്നില്‍ ബ.. ബ ബെ അടിക്കുകയായിരുന്നു അടിമാലി.
ഇത്രയും നാള് എതിരാളികളില്ലാതെ ആയിരുന്നു ബിനു അടിമാലി കളിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു എതിരാളി വന്നപ്പോള്‍, അതൊരു വലിയ വെല്ലുവിളി ആയിരിക്കുകയാണ് ബിനുവിന്.