എന്തുണ്ട് ട്രോളാന്‍ എന്ന് നോക്കി നടക്കുന്നവരാണ് ട്രോളന്മാര്. കഴിഞ്ഞ ദിവസം ഇവരുടെ കൈയ്യില്‍ പെട്ടത് ബാബു ആയിരുന്നു. പാലക്കാട് മലമ്പുഴയിലെ ഒരു മലയിടുക്കില്‍ പെട്ടുപോയ ബാബുവിനെ അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഈ വാര്‍ത്ത തന്നെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയും. രക്ഷപ്പെടുത്തിയ ഇന്ത്യന്‍ ആര്‍മിയേ അഭിനന്ദിച്ചു നിരവധി പേരെത്തി.
അതേസമയം ഇത്തരം സംഭവങ്ങളെ സിനിമയാക്കുന്ന സംവിധായകന് നമ്മുടെ നാട്ടിലുണ്ട്. ഇതേ കുറിച്ചുള്ള ചര്‍ച്ചയും നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തെ ആസ്പദമാക്കി മലയാളത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു എന്നും ട്രോളന്മാര് ട്രോളുകളിലൂടെ പറയുന്നു.
കഥയില്‍ ബാബു നായകന് ആയിരുന്നുവെങ്കിലും സിനിമയാകുമ്പോള്‍ അത് നായികയായി ചിത്രീകരിക്കപ്പെട്ടേക്കാം എന്നും, ആ നായികയായെത്തുന്നത് അന്നാ ബെന്‍ തന്നെ ആയിരിക്കും എന്നും ട്രോളന്മാര് പറയുന്നു.
127 hours എന്ന ഇംഗ്ലീഷ് സിനിമ ഉള്ളത് കൊണ്ട് പ്രിയദര്ശന് സംവിധാനം ചെയ്യുമെന്നും ബേബി മോള് 45 എന്ന് പേരിടുമെന്നുമാണ് ട്രോള്‍ പേജുകളിലെ ചര്‍ച്ചകളിലെ കാര്യങ്ങള്‍. വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഇത് സിനിമയായാല്‍ അന്ന ബെന്നിന്റെ മുഖമാണ് ഓര്‍മ്മയില്‍ തെളിഞ്ഞ വന്നതെന്ന് ചിലര്‍ കമന്റും ഇട്ടു.