ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് പൃഥ്വിരാജും സുപ്രിയയും തമ്മിലുള്ള വിവാഹം. ആ പ്രണയ കഥ ചില വേദികളില്‍ വച്ചും അഭിമുഖങ്ങളില്‍ വെച്ചും എല്ലാം ചെറുതായി ഇവര്‍ പറഞ്ഞിട്ടുണ്ട്. പൃഥ്വിയെ അഭിമുഖം ചെയ്യാന്‍ എത്തിയത് ആണ് സുപ്രിയ. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണിയില്‍ തന്നെ ഉണ്ട് സുപ്രിയ.
അലംകൃത എന്നൊരു മകളും ഉണ്ട് ഇവര്‍ക്ക്. ഇപ്പോള്‍ മകളുടെ പേരിന്റെ അര്‍ത്ഥം ആണ് താരം പറയുന്നത്. അലംകൃത എന്ന പേര് സെലക്റ്റ് ചെയ്തത് പൃഥ്വിരാജാണ്. അലങ്കരിക്കപ്പെട്ടവള്‍ എന്നാണ് പേരിന്റെ അര്‍ത്ഥം. സെന്‍സ് എന്നൊരു അര്‍ത്ഥവുമുണ്ട്.
അതേസമയം സുപ്രിയ ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ പെണ്‍കുഞ്ഞ് ജനിക്കണമെന്നായിരുന്നു താനാഗ്രഹിച്ചതെന്ന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചേട്ടന്റെ മക്കളെ കണ്ട് വളര്‍ന്നതിനാലാണോ എന്നറിയില്ല പെണ്കുഞ്ഞാവണം എന്നായിരുന്നു ആഗ്രഹിച്ചത്.
എല്ലാവരും ആണ്‍കുഞ്ഞായിരിക്കും ജനിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ പേരുകളും അങ്ങനെയാണ് ആലോചിച്ചത്. വലിയൊരു ലിസ്റ്റ് തന്നെയുണ്ടായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ച് മകളായിരുന്നു ഇവര്‍ക്ക് ജനിച്ചത്.