അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍ . ഈ താരത്തോടുള്ള ആരാധകരുടെ ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം ലാലിന് പ്രേക്ഷകരോടുള്ള പെരുമാറ്റം തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് വൈറല്‍ ആവുന്നത്.
ഇതില്‍ ബോഡി ഷെയ്മിംഗ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന ലാലിനെയാണ് കാണാന്‍ കഴിയുന്നത്.
ജെബി ജംഗ്ക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇതേക്കുറിച്ച് പറഞ്ഞത്. പരിപാടിയില്‍ നടി രഞ്ജിനി പങ്കെടുത്തിരുന്നു. രഞ്ജിനി അങ്ങ് തടിച്ച് പോയല്ലോയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ ഇതിലെ മോഹന്‍ലാലിന്റെ പ്രതികരണം ആണ് കൈയ്യടി നേടുന്നത്.
ബ്യൂട്ടി ലൈസ് ഇന്‍ ഫ്ളെഷ് നോട്ട് ബോണ്‍സ് അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍ എന്നാണ് താരം പറഞ്ഞത്. അതിലൊരു സൗന്ദര്യമുണ്ടല്ലോ, തടിയുണ്ടെന്ന് കരുതി അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ. ഞാനും തടിച്ച ഒരാളാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
താരത്തിന്റെ ഈ വാക്കുകള്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടം ആയി. അതും ബോഡി ഷെയ്മിംഗൊന്നും വിഷയമാവാത്ത കാലത്ത് ആയിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ ഒരു മറുപടി നല്‍കിയത്.
അതേസമയം 2018 എന്ന സിനിമയുടെ ടീസര്‍ റിലീസ് വേളയില്‍ നടന് മമ്മൂട്ടി സംവിധായകന് ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘തലയില്‍ മുടിയില്ലെന്നേയുള്ളൂ, ബുദ്ധിയുണ്ട്’എന്നായിരുന്നു താരം പറഞ്ഞത്. സംഭവം വിവാദം ആയതോടെ നടനെ വിമര്‍ശിച്ച് നിരവധി പേര് എത്തി. പിന്നാലെ മമ്മൂട്ടി മാപ്പ് പറയുകയും ചെയ്തു.