നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനും നടനും ആണ് റോഷന് ആന്‍ഡ്രൂസ്. സഹ സംവിധായകനില്‍ നിന്നും സംവിധായകനിലേക്ക് എത്താന്‍ റോഷന് അധികസമയം വേണ്ടി വന്നില്ല. ഇതിനിടെ അഭിനയത്തിലേക്കും റോഷന് കടന്നിരുന്നു. നടി മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് ഒരുക്കിയ പ്രതി പൂവന്‍കോഴി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റോഷന് ആയിരുന്നു. ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള സിനിമ.
ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സഹസംവിധായകന് ആകുന്നത്. അയാള്‍ കഥ എഴുതുകയാണ്, നരസിംഹം, എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായും അദ്ദേഹമെത്തി. തുടര്‍ന്ന് നിരവധി സിനിമകളില്‍ റോഷന് ആന്‍ഡ്രൂസ് എത്തി.
റോഷന് ആന്‍ഡ്രൂസിന്റെ കുടുംബ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസ അറിയിച്ചാണ് റോഷന് ആന്‍ഡ്രൂസ് എത്തിയിരിക്കുന്നത്. തന്റെ പ്രിയതമയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
‘എന്നെ നിലനിര്‍ത്തുന്ന എന്റെ പ്രപഞ്ചത്തിന്, വിവാഹ വാര്‍ഷിക ആശംസകള്‍’ എന്നാണ് അദ്ദേഹം പോസ്റ്റിനോടൊപ്പം കുറിച്ചിരിക്കുന്നത്. സഹതാരങ്ങളും ആരാധകരും ആശംസകള്‍ നേര്‍ന്നുള്ള കമന്റുകളുമായി എത്തി. നടന് മനോജ് കെ. ജയന്, സിനിമ-സീരിയല്‍ താരം വീണ നായര്‍ തുടങ്ങിയ താരങ്ങളും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ‘പ്രിയ സഹോദരന് വിവാഹ വാര്‍ഷികാശംസകള്‍’ എന്നാണ് മനോജ് കെ. ജയന് കുറിച്ചിരിക്കുന്നത്.