നിരത്തിലൂടെ കുതറിയോടാന്‍ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് യുവതി. കുവൈറ്റിലാണ് സംഭവം. യുവതി വളര്‍ത്തുന്ന സിംഹമാണ് കൂടിനുള്ളില്‍ നിന്ന് പുറത്തുചാടിയത്. സിംഹം പുറത്തുചാടിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതിപടര്‍ത്തി.
പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് യുവതി സിംഹത്തെ പിടികൂടിയത്. ഇതിനിടെയാണ് യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിച്ചത്. യുവതിയുടേയും പിതാവിന്റേയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് അറിയിച്ചു.
വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ അനധികൃമായി വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ നിരവധിയാണ്.
hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022