മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് വിവേക് ഗോപൻ്റെത്. പല സൂപ്പർ ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരും വിവേകിന് ഉണ്ട്. ഇപ്പോഴിതാ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ഇദ്ദേഹം. വർക്കൗട്ട് ചെയ്യാതിരിക്കുക എന്നത് പട്ടിണി കിടക്കുന്നത് പോലെ ആണ് എന്ന് ഇദ്ദേഹം പറയുന്നു.
വർക്കൗട്ടിനൊപ്പം താൻ കൃത്യമായ ഡയറ്റും ഫോളോ ചെയ്യുന്നുണ്ട്. മമ്മൂക്കയെ കണ്ടാണ് താൻ ഡയറ്റ് ഫോളോ ചെയ്യുന്നത്. ഇഷ്ടമുള്ളത് എന്തും കഴിക്കുക. പക്ഷേ ഇഷ്ടമുള്ള അത്രയും കഴിക്കാൻ പാടില്ല എന്നാണ് മമ്മൂക്കയുടെ തിയറി. താനും അത് പിന്തുടരുകയാണ്.
മമ്മൂക്കയുടെ വലിയ ആരാധകനാണ് താൻ. ഈ പ്രായത്തിലും അദ്ദേഹം ശരീരവും ആരോഗ്യവും നിലനിർത്തുന്നത് തനിക്ക് പ്രചോദനമായിട്ടുണ്ട്.വർക്കൗട്ടിൻ്റെ കാര്യത്തിൽ ടോവിനോയും ആയി നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പക്ഷേ അനുകരിച്ചാൽ ചിലപ്പോൾ എട്ടിൻറെ പണി ആവും കിട്ടുക. അദ്ദേഹം വളരെ കൃത്യമായ പരിശീലനം ആണ് നടത്തുന്നത്. അല്പം ഹെവി ആയിട്ടുള്ള കാര്യങ്ങൾ ആണ് കൂടുതലും. അതു മാത്രമല്ല നല്ലൊരു കോച്ചും അദ്ദേഹത്തിനുണ്ട്.
താൻ അങ്ങനെ അനുകരിച്ചാൽ സീരിയലിൽ തനിക്ക് ലഭിക്കുന്ന വേഷം പോകും. എനിക്ക് പകരം വേറെ ആളെ എടുക്കേണ്ടിവരും എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ വിവേക് അഭിനയിച്ചിരുന്നു. നിരവധി മലയാളികൾക്ക് താരത്തിൻ്റെ വിശേഷങ്ങളറിയാൻ വലിയ താല്പര്യമാണ്.