Categories: Film NewsNews

വിവേക് ഇനി ഓർമ്മ മാത്രം, യുവ സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

അന്തരിച്ച യുവസംവിധായകന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരങ്ങളും സംവിധായകരുമൊക്കെ വിവേകിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം.

- Advertisement -

വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.

സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരൻ: ശ്യാം, ആദരാഞ്ജലികളോടെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഇതായിരുന്നു ഫെഫ്കയുടെ കുറിപ്പ്.

Athul

Recent Posts

10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് ഇതൊക്കെ പറയുന്നത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…

30 mins ago

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

12 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

12 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

13 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

13 hours ago