ഷൂട്ടിംഗിനിടെ നടന് വിശാലിന് പരുക്ക്. ലാത്തി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിശാലിന് പരുക്കേറ്റത്. പരുക്കിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വിഡിയോ താരം പങ്കുവച്ചിരുന്നു. പുലിമുരുകന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ ആക്ഷന്‍ മാസ്റ്റര്‍.
നവാഗതനായ എ വിനോദ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്. നടന്മാരായ രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലെത്തും. തെന്നിന്ത്യന്‍ നടി സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. നടന് പ്രഭു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലസുബ്ഹഹ്മണ്യം ചിത്രത്തിന്റെ ഛായാഗ്രഹണവും യുവന് ഷങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.