Social Media

അനുഷ്ക ശർമയ്ക്കും വിരാട് കോഹ്ലിക്കും പെൺകുഞ്ഞു പിറന്നു, കുഞ്ഞിന് പറ്റിയ പേരുകൾ നിർദ്ദേശിക്കാമോ എന്ന് താരം

രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ദമ്പതിമാർ ആണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. കഴിഞ്ഞ വർഷം ആദ്യതോടെയാണ് അനുഷ്ക ഗർഭിണിയാണെന്ന വാർത്ത വിരാട് കോഹ്ലി പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം ലൈക് ചെയ്യപ്പെട്ട ട്വീറ്റ് ആയിരുന്നു ഇത്. ധാരാളം ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

- Advertisement -

ഇപ്പോൾ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. വിരാട് കോഹ്ലി തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. സിനിമാ സാംസ്കാരിക കായിക മേഖലയിൽ നിന്നുമുള്ള ധാരാളം ആളുകളാണ് ദമ്പതിമാർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്ന വാർത്ത വളരെ സന്തോഷത്തോടെ ഞങ്ങൾ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും നന്ദി വാക്കുകൾക്കും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദിയുണ്ട്. അമ്മയും കുഞ്ഞും രണ്ടുപേരും സുഖമായി ഇരിക്കുന്നു. ജീവിതത്തിലെ പുതിയൊരു അദ്ധ്യായം ഞങ്ങൾ തുടങ്ങാൻ പോവുകയാണ്. അതേസമയം ഞങ്ങളുടെ സ്വകാര്യത നിങ്ങൾ മാനിക്കും എന്നും ഞങ്ങൾ പ്രത്യാശിക്കുന്നു” – വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

അതേസമയം കുഞ്ഞിന് പേരുകൾ നിർദ്ദേശിക്കുന്ന തിരക്കിലാണ് സമൂഹമാധ്യമങ്ങൾ. നിരവധി ആളുകളാണ് കുഞ്ഞിന് പേരുകൾ നിർദേശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ചില പേരുകൾ കോഹ്ലി തന്നെ ലൈക്ക് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ഇവർ ഇതുവരെ കുഞ്ഞിന് പേരൊന്നും കണ്ടു വെച്ചിട്ടില്ല എങ്കിൽ ട്വിറ്ററിൽ കാണുന്ന ഏതെങ്കിലും നല്ല പേര് ആയിരിക്കും കുഞ്ഞിന് ഇടുന്നത്. അതുകൊണ്ട് നിങ്ങൾക്കും ഒരു അവസരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്, വേഗം ട്വിറ്റർലേക്ക് പൊയ്ക്കോളൂ.

Athul

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

2 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

3 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

5 hours ago