Categories: Sports

‘ഇവിടെ വന്നത് കളിക്കാനാണ്, ഫോട്ടോ എടുക്കാനല്ല’; ശല്യം ചെയ്ത ആരാധകനോട് വിരാട് കോലി

ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മിലെ പരിശീലന മത്സരത്തിനിടെ ശല്യം ചെയ്ത ആരാധകനോട് കയര്‍ത്ത് വിരാട് കോലി. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കമലേഷ് നഗര്‍കോട്ടിയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധകനോടാണ് കോലി കയര്‍ത്തത്. ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോലിയുടെ മറുപടി.

- Advertisement -

താന്‍ ഓഫിസില്‍ നിന്ന് അവധിയെടുത്താണ് വന്നതെന്നും ഒരു ഫോട്ടോയെടുക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെന്നും ആരാധകന്‍ പറഞ്ഞു. ഇതിനാണ് കോലി മറുപടി നല്‍കിയത്. അവന്‍ മത്സരം കളിക്കാനാണോ അതോ ഫോട്ടോ എടുക്കാനാണോ വന്നതെന്നായിരുന്നു കോലിയുടെ മറുപടി. പവലിയനില്‍ നിന്ന് എണീറ്റായിരുന്നു കോലി പരുക്കന്‍ ഭാഷയില്‍ പ്രതികരിച്ചത്.

കമലേഷ് നാഗര്‍കോട്ടി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല, ഒരു നെറ്റ് ബൗളറായാണ് അദ്ദേഹം ടീമിനൊപ്പമുള്ളത്. പകരക്കാരനായാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാനെത്തിയത്. അതേസമയം സന്നാഹ പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ കോലി 33 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിലും കോലി തന്റെ ഫോം തുടര്‍ന്നു. 67 റണ്‍സായിരുന്നു കോലി രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.

Rathi VK

Recent Posts

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

3 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

3 hours ago

ദൈവാനുഗ്രഹത്താൽ പുതിയ ജീവിതം ആരംഭിക്കുന്നു – പുതിയ വിശേഷം അറിയിച്ചു നടൻ ജയ്, എന്തുകൊണ്ട് ഈ വാർത്ത സസ്പെൻസ് ആക്കി വെച്ചു എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം.…

4 hours ago

ടൈറ്റാനിക്കിനെ മറികടന്ന് വിജയ് ചിത്രം ഗില്ലി, തകർന്നത് വർഷങ്ങളായി ടൈറ്റാനിക് കൈവശം വെച്ചിരുന്ന റെക്കോർഡ്

വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം…

4 hours ago

വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിവിൻ പോളി കഴിക്കുന്ന ഭക്ഷണം എന്താണെന്ന് മനസ്സിലായോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന്…

4 hours ago

15,000 കോടിയുടെ തട്ടിപ്പ് കേസ്, തമന്ന ചോദ്യം ചെയ്യലിന് ഹാജരായില്ല, അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ

കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ…

4 hours ago