Film News

ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ;ഒടുവില്‍ പരസ്പരം ക്ഷമ ചോദിച്ച് ലക്ഷ്മിപ്രിയയും റിയാസും

മലയാളം ബിഗ്‌ബോസ് സീസണ്‍ ഫോര്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. നിലവില്‍ ഏഴ് പേരാണ് ഷോയില്‍ ഉള്ളത്. ഇതില്‍ ബ്ലെസി സേഫ് ആണെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇനി ആരൊക്കെ ആയിരിക്കും പുറത്തുപോവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകന്‍.

- Advertisement -

അതേസമയം ഈ ബിഗ് ബോസിന്റെ തുടക്കം മുതല്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലടി തുടങ്ങിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ റിയാസും വിനയും കൂടി ഷോയില്‍ എത്തിയതോടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കും സ്ഥിരം സംഭവങ്ങളായി. ഇതിനിടെ ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാത്തി റോബിന്‍ പുറത്തേക്ക് പോവുകയും ചെയ്തു. ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന് പിന്നാലെയാണ് റോബിനെ പുറത്താക്കിയത്. മറ്റൊരു മത്സരത്തില്‍ ജാസ്മിന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പുറത്തേക്ക് പോയത്.

 

ഏറ്റവുമൊടുവില്‍ ലക്ഷ്മിപ്രിയയും റിയാസും തമ്മിലായിരുന്നു ഏറ്റവും കൂടുതല്‍ വഴക്ക് നടന്നത്. പലപ്പോഴും സഹ മത്സരാര്‍ത്ഥികളും ഇവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പരസ്പരം ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കിയിരുന്നു.


ഇതില്‍ ലക്ഷ്മിപ്രിയ റിയാസിന്റെ പേരാണ് പറഞ്ഞത്. റിയാസിന്റെ സംസാരശൈലിയെ ലക്ഷ്മി മുന്‍പ് പരിഹസിച്ചിരുന്നു. ചിലര്‍ക്ക് ജന്മനാ ഉള്ള തകരാറ് ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോശമായൊന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും സ്‌റ്റൈലൈസ്ഡ് ആയി സംസാരിക്കുന്ന ആളാണ് റിയാസ് എന്നും അതിനെയാണ് കളിയാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ലക്ഷ്മി പറഞ്ഞു. ഇരുവരും കണ്ണീരണിഞ്ഞ് ആശ്ലേഷിച്ച കാഴ്ച മറ്റു മത്സരാര്‍ഥികള്‍ക്കും മറക്കാനാവാത്ത ഒന്നായി മാറി.

 

Anusha

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

2 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

3 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

6 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

17 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

18 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

18 hours ago