ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കയും. പാപ്പരാസികൾ ഒരുപാടുകാലം ഇവർക്ക് പിന്നാലെ ഉണ്ടായിരുന്നു. വളരെ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു ഇരുവരെയും സംബന്ധിച്ചുള്ള പല വാർത്തകളും. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ദമ്പതികൾ. ഈയടുത്താണ് ഇരുവർക്കും ഒരു മകൾ ഉണ്ടായത്.
മകളുടെ ചിത്രങ്ങളോ അധികം വിശേഷങ്ങളോ ഒന്നും ഇവർ പുറത്ത് വിട്ടിരുന്നില്ല. വാമിക എന്നാണ് ഇവരുടെ മകളുടെ പേര്. ദമ്പതികളുടെ മകളെ കാണാൻ ആരാധകർക്ക് ഒരുപാട് ആകാംക്ഷയാണ്. എന്നിരുന്നാലും ചിത്രങ്ങളൊന്നും ഇവർ അങ്ങനെ പുറത്തു വിടാറില്ല. മകളെ മാധ്യമങ്ങളിൽ നിന്നും അകറ്റിനിർത്താൻ ഇരുവരും ഏറെ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. മകൾ വാമിക ഒന്നാം ജന്മദിനം ആയിരിക്കുകയാണ്. ജനുവരി 11 നാണ് വാമികക്ക് ഒരു വയസ്സ് തികഞ്ഞത്.
പുതിയ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. പക്ഷേ ഇതിലും വാമികയുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ ഇല്ല.നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ഇരുവരും. പിറന്നാൾ ആഘോഷങ്ങൾക്ക് വെള്ള വസ്ത്രമണിഞ്ഞാണ് ഇവർ എത്തിയത്. ചിത്രങ്ങൾ എന്തായാലും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. എത്ര പെട്ടെന്നാണ് കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞത് എന്ന് മലയാളികൾ ചോദിക്കുന്നു. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. 2017 ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു അത്. വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ പരമാവധി രഹസ്യമാക്കി വയ്ക്കുവാൻ ഇവർ ശ്രദ്ധിച്ചു.