വിനീത് ശ്രീനിവാസനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. ഒരു നടൻ, സംവിധായകൻ, ഗായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമാതാവ് തുടങ്ങി സിനിമാരംഗത്തെ ഒട്ടുമിക്ക മേഖലകളിലും ഇതിനകം ഇദ്ദേഹം കൈവച്ചിട്ടുണ്ട്. മലയാളികൾ നെഞ്ചോട് ചേർക്കുന്ന പേരാണ് ഇദ്ദേഹത്തിന്റെത്.
കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം സമയം ചിലവഴിക്കുവാൻ താരം ഇഷ്ടപ്പെടുന്നു. ഇതിനിടയിലുള്ള കൊച്ചു കൊച്ചു വിശേഷങ്ങൾ ചിലപ്പോഴൊക്കെ വിനീത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.
View this post on Instagram
തന്റെ മകൾ ഷനയുടെ ഒരു ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. അച്ഛൻറെ ടീഷർട്ടും ഇട്ട് കുസൃതി ചിരിയോടെ നിൽക്കുന്ന മകളെ ചിത്രത്തിൽ കാണുവാൻ പറ്റും. ഷന ചോദിച്ചതിനെ പറ്റി വിനീത് കുറിച്ചിട്ടുമുണ്ട്. ഏകദേശം അരമണിക്കൂർ മുമ്പ് തന്റെ ടീഷർട്ട് ഒന്ന് ധരിക്കാമോ എന്ന് അവൾ തന്നോട് ചോദിച്ചു. ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞ് തങ്ങൾ ഇത് ക്ലിക്ക് ചെയ്തു. താരം കുറിച്ചത് ഇങ്ങനെ.
View this post on Instagram
എന്തായാലും ചിത്രം ഇപ്പോൾ വൈറലാണ്. ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ലൈക്കുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഏതാണ്ട് മുന്നൂറിൽ അധികം കമന്റുകളും ഇതിന് വന്നിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു വിനീത് ദിവ്യ ദമ്പതികളുടേത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. ഹൃദയം എന്ന ചിത്രമാണ് വിനീത് ഏറ്റവും കൂടുതൽ സംവിധാനം ചെയ്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.
View this post on Instagram