തന്റെ കലാലയ ജീവിതത്തിലെ കഥയാണ് ചിത്രം ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇങ്ങനെ ഒരു ചിത്രമൊരുക്കാന്‍ വിനീത് തീരുമാനിച്ചിരുന്നു. അത് സഫലമാക്കുക , ഹൃദയം സിനിമ വിജയിക്കുകയും ചെയ്തു. ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവം തന്നെയാണ് ഹൃദയവും പറയുന്നത്. എപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം അറിഞ്ഞു സിനിമയെടുക്കുന്ന വിനീത് ഇത്തവണയും അതില്‍ വിജയിച്ചു എന്ന് തന്നെ പറയാം.
പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്ശന് ,ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. താനും ഭാര്യ ദിവ്യയും പഠിച്ച കോളേജില്‍ നിന്ന് തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചതെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ വെച്ചാണ് വിനീത് ദിവ്യയെ കാണുന്നതും, പരിചയപ്പെടുന്നതും. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരായത്. മികച്ചൊരു ഗായിക കൂടിയായ ദിവ്യയാണ് ഹൃദയത്തിലെ ഉണക്കമുന്തിരി എന്ന ഗാനം ആലപിച്ചതും. ഇപ്പോഴിതാ തന്റെ കലാലയ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത് .
അരുണും ആന്റണിയും റോണും സെല്‍വയും പഠിച്ച അതേ ക്ലാസ്റൂമില്‍. ക്ലാസ്മേറ്റ്സിനൊപ്പം 2002-2006, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, കെസി ടെക്, ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍, ഇത് എന്റെ ഹൃദയം എന്ന ക്യാപ്ഷനോടെയാണ് വിനീത് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.