വിനീതാസൻ എന്ന സംവിധായകനെയും, ഗായകനെയും, നടനെയും മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഇദ്ദേഹം സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഹൃദയം. ചിത്രം ബ്ലോക്ക് ബസ്റ്റർ ആവുകയും ചെയ്തു. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ ഇതാ ജീവിതത്തിൽ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താൻ എന്ന് തുറന്നു പറയുകയാണ് വിനീത്. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്നു സംസാരിച്ചത്. ധ്യാൻ പറ്റിക്കാറുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.
ഈ ചോദ്യത്തിന് വിനീത് ശ്രീനിവാസൻ നൽകിയ മറുപടി ഇങ്ങനെ. ധ്യാൻ ഒരുപാട് പറ്റിച്ചിട്ടുണ്ട്. താൻ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ്. ഒരിക്കൽ ധ്യാനിന്റെ ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങി. ഇന്നുവരെ ആ ഷോർട്ട് ഫിലിം പുറത്തിറങ്ങിയിട്ടില്ല. ഒരിക്കൽ അവൻറെ ലാപ്ടോപ്പിൽ ആണ് താൻ ആ ഷോർട്ട് ഫിലിം കണ്ടത്.
ഷോർട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിയുടെ പകുതി വച്ച് ഷോർട്ട് ഫിലിം ചെയ്തു അവൻ. അതിനുശേഷം ബാക്കി കാശിന് അവൻ ഗോവയ്ക്ക് ട്രിപ്പ് പോയി. ഒരു ഇൻറർവ്യൂവിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യങ്ങൾ താൻ അറിയുന്നത്. വിനീത് ശ്രീനിവാസൻ പറഞ്ഞു.