ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നടിയായി വളര്‍ന്ന താരമാണ് ജോമോള്‍. നിരവധി ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളുടെ ഭാഗമാവാന്‍ ജോമോള്‍ക്ക് സാധിച്ചു. ഒരു വടക്കന്‍വീരഗാഥയില്‍ കിടിലന്‍ പ്രകടനമായിരുന്നു ജോമോന് കാഴ്ചവച്ചത്. ഇപ്പോഴിതാ ഈ സിനിമയിലെ അനുഭവങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ താരം പറയുന്നത്.
ആ രംഗം ഒക്കെ കാണുമ്പോള്‍ ഇപ്പോള്‍ ചമ്മല് ആണ് തോന്നുന്നതെന്ന് ജോമോള്‍ പറയുന്നു. വിനീതുമായി കുറെ അടി കൂടിയിട്ടുണ്ട്. സെറ്റില്‍വെച്ച് പലപ്പോഴും ജോമോളുട് കുറുമ്പും അസൂയയും ഒക്കെ തോന്നിയിട്ടുണ്ടെന്ന് വിനീത് പറയുന്നു. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് ചെയ്യണമെങ്കില്‍ ചോക്ലേറ്റ് വേണമെന്ന് ജോമോള്‍ പറയും, അപ്പോള്‍ തന്നെ ചോക്ലേറ്റ് കിട്ടും, സിംപതിയുടെ പുറത്ത് ഒരു കഷ്ണം ഇടയ്ക്ക് കിട്ടും. അതേസമയം ഈ ചിത്രത്തിന് മുമ്പ് അനഘയില്‍ ജോമോള്ളും വിനീതും ഒന്നിച്ച് അഭിനയിച്ചിരുന്നു.
വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നത് വിനീത് ആയിരുന്നു, ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലം ജോമോള്‍. സെറ്റില്‍ വെച്ച് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്ന് അറിഞ്ഞു. താലികെട്ടിയാല്‍ ഭാര്യയാവും എന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നത്, അപ്പോള്‍ ജോമോള്‍ ആയുഷ്കാലം മുഴുവന്‍ എന്റെ കൂടെ ഉണ്ടാവുമോ എന്നോര്‍ത്ത് പേടിച്ചിരുന്നു. അപ്പോള്‍ താലികെട്ടില്ല ഇങ്ങനെ വെക്കുകയെ ഉള്ളു എന്ന് പറഞ്ഞു താരം പറയുന്നു.