യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ഓസ്കര് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് ചിന്ത പങ്കുവച്ച പോസ്റ്റ് ആയിരുന്നു ട്രോളുകള്‍ക്ക് കാരണമായത്.
പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ആയിരുന്നു ട്രോളുകള്‍ക്ക് കാരണമായത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ
ആളില്‍ നിന്നും ഇത്ര അധികം തെറ്റ് വന്നതായിരുന്നു ട്രോളുകള്‍ക്ക് കാരണമായത്.
ഇപ്പോഴിത ചിന്ത ജെറോമിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് നടന് വിനായകന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിനായകന്റെ പരിഹാസം.
‘അയാം ത, ബട്ട് യു ആര് നോട്ട് ത’ എന്നാണ് ചിന്തയുടെ ചിത്രം പങ്കുവച്ച് വിനായകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വിനായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
സാധാരണ വിനായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വാക്കുകള്‍ ഒന്നും ഉണ്ടാകാറില്ല. എന്നാല്‍ ചിന്തയെ പരിഹസിച്ചുള്ള പോസ്റ്റില്‍ കുറിപ്പ് ഉണ്ട്. ഇക്കാരണം കൊണ്ടും വിനായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ചിന്തയുടെ പോസ്റ്റിങ്ങനെയായിരുന്നു.-handra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍,’ആര്.ആര്.ആര് സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്കിയ എം.എം കീരവാണിക്ക് ഓസ്കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.” എന്നാണ് വായിക്കുക.