വിനായകൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മലയാളത്തിൽ സജീവമായിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് അഭിനയം ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. ഫേസ്ബുക്കിൽ ഇടക്കൊക്കെ ചില പോസ്റ്റുകൾ ഇദ്ദേഹം പങ്കുവെക്കാറുണ്ട്. ഇതേ പങ്കെടുക്കുന്ന ചില പോസ്റ്റുകൾ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് പിടികിട്ടാറില്ല.
കാരണം താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേരിട്ട് പറയാതെ ഒളിച്ചു കടത്തുന്നത് ഇദ്ദേഹത്തിൻറെ ഒരു രീതിയാണ്. ഇപ്പോൾ ഇതാ ഇദ്ദേഹം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. തൻറെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ള ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
നിരവധി കമന്റുകളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ പോസ്റ്റിൽ പല സന്ദേശങ്ങളും ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. പട്ടികളെ തുറന്നു വിടാതെ തുടയിടുക എന്നതാണ് അണ്ണൻ ഉദ്ദേശിക്കുന്നത് എന്ന് ഒരാൾ കമൻറ് ചെയ്തിരിക്കുന്നു.
പട്ടി സ്നേഹികൾ ഇദ്ദേഹത്തെ പോലെ അന്തസ്സായി അവകളെ വീട്ടിൽ വളർത്തണം. മറ്റ് ജീവജാലങ്ങളുടെ കൂടിയാണ് ഈ ലോകം. ഇങ്ങനെ നിരവധി കമൻറുകൾ ചിത്രത്തിനു വരുന്നുണ്ട്. ഇതിനാം തന്നെ നിരവധി ലൈക്കുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.