ബോളിവുഡിലെ മിന്നും താരം ദമ്പതികളാണ് കത്രീന വിക്കി ദമ്പതികൾ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ മാത്രമാണ് ആവുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രാജസ്ഥാനിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഏതാണ്ട് 120 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചടങ്ങ് കവർ ചെയ്യാനുള്ള അവകാശം ആമസോൺ പ്രൈം വീഡിയോ ഏറ്റെടുത്തു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം ഇവർ പലസ്ഥലങ്ങളിൽ ഒരുമിച്ച് യാത്രകൾ ചെയ്ത ചിത്രങ്ങളും ശ്രദ്ധനേടി. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് വിക്കി കൗശൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ഒരു ചോദ്യത്തിന് മറുപടി എന്നോണം ആണ് താരം ഇത് പറഞ്ഞത്. വിവാഹശേഷമുള്ള ജീവിതം എങ്ങനെ എന്നാണ് ചോദിച്ചത്. സമാധാനപൂർണമായ മികച്ച ജീവിതം നയിക്കുന്നു എന്ന താരം മറുപടി നൽകി. കത്രീനയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നും താരം വ്യക്തമാക്കി.
ഐ ഐ എഫ് എ ചടങ്ങിന് ഒരുമിച്ച് എത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു എന്നുള്ള പ്രതികരണവും താരം നടത്തിയിരുന്നു. മികച്ച നടനുള്ള പുരസ്കാരം ഇതിൽ സ്വന്തമാക്കിയത് വിക്കി ആണ്. സർദാർ ഉദ്ധം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.