kerala politics

സിനിമയിൽ വാഹനങ്ങളെ മറിച്ച നടൻ ഇപ്പോൾ ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നു കളിയാക്കി എ വിജയരാഘവൻ

കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിൽ സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ രം​ഗത്ത് വന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന് എ വിജയരാഘവൻ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം വന്നത്.

- Advertisement -

അതെ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എംപിയെ വിജയിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരവും തൃശൂരുമാണ് ബിജെപിക്ക് ജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങള്‍. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നേരത്തതന്നെ നിശ്ചയിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെനിന്നും ജയിച്ചുകയറാമെന്ന പ്രതീക്ഷ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.മറ്റൊന്ന് രണ്ടിരട്ടിയോളം വോട്ട് വര്‍ധിപ്പിച്ച് തൃശൂര്‍ ബിജെപി അനുകൂല മണ്ഡലമാക്കി മാറ്റിയെടുത്ത സുരേഷ് ഗോപി തന്നെയാകും ഇത്തവണ ഇവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായും മാറുകയാണ് തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് വിവാദം കത്തിനില്‍ക്കുന്ന ജില്ല എന്നതിനാല്‍ ഇവിടെ ബിജെപിക്ക് ജയസാധ്യതയും ഏറെയാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദം രാഷ്ട്രീയമായി മുതലെടുക്കാനാണ് സുരേഷ് ഗോപി ഇവിടെ പദയാത്ര നടത്തിയതും. തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് മണ്ഡലം അനുകൂലമാക്കാനാണ് ഇഡിയെ ഇറക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും ശക്തമാണ്.2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന്‍ ആണ് തൃശൂരില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് വിജയം നേടിയത്.

 

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

1 hour ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

1 hour ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago