Film News

എന്റെ കഥയിൽ നിങ്ങൾ അഭിനയിക്കേണ്ട – വിജയ് സേതുപതിയോട് മുത്തയ്യ മുരളീധരൻ, വിജയ് സേതുപതി നൽകിയ മറുപടി ഇങ്ങനെ

തമിഴിലെ ഏറ്റവും ജനപ്രിയനായ താരങ്ങളിലൊരാളാണ് വിജയ്‌ സേതുപതി. കഴിഞ്ഞ ഇരുപത് വർഷങ്ങളായി തമിഴ് സിനിമയുടെ ഭാഗമാണെങ്കിലും അടുത്തിടെ മാത്രമാണ് വിജയ് സേതുപതി ഒരു നായകനടൻ എന്ന നിലയിലേക്ക് ഉയർന്നത്. കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഒരു ഉദാഹരണം കൂടിയാണ് വിജയ് സേതുപതിയുടെ ജീവിതം.

- Advertisement -

മാസ്റ്ററാണ് വിജയ് സേതുപതി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വിജയ് നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീലങ്കൻ ക്രിക്കറ്റ് താരമായ മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാക്കുവാൻ ഒരുങ്ങുകയായിരുന്നു. 800 എന്ന പേരിലായിരുന്നു ചിത്രം തമിഴിൽ ഒരുക്കാൻ തുടങ്ങിയത്. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിൽ മുത്തയ്യ മുരളീധരന്റെ വേഷം കൈകാര്യം ചെയ്യാൻ ഇരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

വിജയ്‌ സേതുപതിയോട് ചിത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുത്തയ്യ മുരളീധരൻ തന്നെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഒരു പത്രക്കുറിപ്പ് ഇറക്കി കൊണ്ടാണ് മുത്തയ്യ മുരളീധരൻ ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ താല്പര്യമില്ല എന്നും മുത്തയ്യ മുരളീധരൻ കൂട്ടിച്ചേർത്തു.

ഭാവി തലമുറയ്ക്ക് ഒരു ഉപകാരം ആകും എന്നു കരുതിയാണ് താൻ തന്റെ ജീവിതം സിനിമയാക്കുവാൻ സമ്മതിച്ചത്. ഒരു തമിഴ് വംശജനായ തൻറെ കഥ തമിഴിൽ തന്നെ സിനിമ ആകണമായിരുന്നു എന്നും തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് പത്രക്കുറിപ്പിൽ മുത്തയ്യ മുരളീധരൻ പറഞ്ഞത്.

എന്നാൽ വിജയ് സേതുപതി ചിത്രത്തിൽ നിന്നും പൂർണ്ണമായി പിന്മാറിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും ചിത്രം ഇറങ്ങിക്കഴിഞ്ഞാൽ അതിനുള്ള മറുപടികൾ എല്ലാം അവർക്ക് ലഭിക്കുമെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. തനിക്ക് മാത്രമാണ് ഇപ്പോൾ ചിത്രത്തിൻറെ കഥ അറിയാവുന്നത്, സോഷ്യൽ മീഡിയയിൽ പരക്കുന്നതു പോലെ അല്ല കാര്യങ്ങൾ.

കഴിഞ്ഞ ദിവസം സംവിധായകൻ ഭാരതിരാജ അടക്കമുള്ളവർ ചിത്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ശ്രീലങ്കൻ സ്വദേശിയുടെ ജീവിതം സിനിമയാക്കുന്നതിൽ നിന്നും വിജയ് സേതുപതി പിന്മാറണമെന്നും ഇല്ലെങ്കിൽ അത് നിങ്ങളുടെ കരിയറിനെ വലിയ രീതിയിൽ ബാധിക്കുമെന്നും ആയിരുന്നു ഭാരതിരാജ വിജയ് സേതുപതിക്ക്‌ നൽകിയ മുന്നറിയിപ്പ്.

ശ്രീലങ്കൻ സ്വദേശികളായ ക്രിക്കറ്റ് താരങ്ങളെ പോലും ചെന്നൈയിൽ കളിക്കുവാൻ അനുവദിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ശ്രീലങ്കൻ സ്വദേശികൾ കളിക്കുന്ന ക്രിക്കറ്റ് മാച്ചുകൾ എല്ലാം തമിഴ്നാടിന് പുറത്താണ് സാധാരണ നടത്താറുള്ളത്. ഇത്രയും പ്രശ്നം കത്തി നിൽക്കുമ്പോൾ ആണ് വിജയ സേതുപതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Athul

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

7 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

10 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

10 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

11 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

12 hours ago