Film News

വനിത മാസിക നൽകിയ അഭിമുഖം കണ്ടു വിജയ് യേശുദാസിനെ ക്രൂശിക്കുന്നവർ ഈ സത്യം കൂടി മനസ്സിലാക്കുക

മലയാളത്തിലെ വളരെ ജനപ്രിയനായ ഗായകനാണ് വിജയ് യേശുദാസ്. യേശുദാസ് എന്ന അനുഗൃഹീത കലാകാരന്റെ മകൻ കൂടിയാണ് ഇദ്ദേഹം. അങ്ങനെയാണ് ഇദ്ദേഹം ഗാന ലോകത്തേക്ക് വരുന്നത് എന്ന് വേണമെങ്കിൽ പറയാം. എങ്കിൽ പോലും തൻറെതായ ഒരു ഇടം ഗാനരംഗത്ത് നേടിയെടുത്ത വ്യക്തികൂടിയാണ് വിജയ് യേശുദാസ്.

- Advertisement -

കഴിഞ്ഞദിവസം വനിത മാസികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. താനിനി മലയാള സിനിമയിൽ പാടുന്നു ഇല്ല എന്നും മലയാള സിനിമയിൽ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നുമായിരുന്നു വിജയ് യേശുദാസ് അതിൽ പറഞ്ഞത്. എന്നാൽ ഇത് വളരെ തെറ്റായ രീതിയിലാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പരന്നത്.

കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇതേ പോലെ വനിത മാസിക പ്രസിദ്ധീകരിച്ച ഒരു ഇൻറർവ്യൂ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സീ യു സൂൺ എന്ന ചിത്രം റിലീസായ സമയത്ത് ദർശന രാജേന്ദ്രനും റോഷൻ മാത്യുവും ചേർന്ന് നൽകിയ അഭിമുഖം ആയിരുന്നു അത്. ഇവർ പറയാത്ത കാര്യങ്ങൾ ആയിരുന്നു മാസിക അഭിമുഖത്തിൽ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചത്.

ഇപ്പോൾ സമാനമായ ഒരു തിരിച്ചറിവ് ഈ അഭിമുഖത്തിലെ കാര്യത്തിലും വന്നിരിക്കുകയാണ്. വിജയ് യേശുദാസ് പറഞ്ഞത് തന്റെ മാത്രം കാര്യമല്ല. മലയാളസിനിമയിൽ പ്രവർത്തിക്കുന്ന ഗായകർക്ക് എല്ലാം നേരിടുന്ന പ്രശ്നമാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഒരിക്കൽപോലും സിനിമയുടെ മുഴുവൻ ബജറ്റ്, അല്ലെങ്കിൽ കളക്ഷൻ അനുസരിച്ചുള്ള പ്രതിഫലം ഇവർക്ക് ലഭിക്കുന്നില്ല. 5 പാട്ടുകളൊക്കെ പാടി കഴിഞ്ഞാലാണ് ഒരു പാട്ടിൻറെ ശമ്പളം ലഭിക്കുന്നത് എന്നാണ് വിജയ് യേശുദാസ് ആരോപിക്കുന്നത്.

അഭിമുഖത്തിൽ ഒരിടത്തുപോലും വിജയ് തൻറെ വ്യക്തിപരമായ കാര്യം പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. മലയാളത്തിലെ പാട്ടുകാർക്ക് വേണ്ടി മുഴുവനാണ് വിജയ് ശ്രമിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാക്കാം. വിജയ് മാത്രമല്ല മലയാള സിനിമയിൽ പാടുന്നത് എന്ന വസ്തുത കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.

യേശുദാസിന്റെ മകൻ എന്ന പ്രിവിലേജ് കൊണ്ടാണ് വിജയ് യേശുദാസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നിട്ട് പോലും അദ്ദേഹത്തിനു ലഭിക്കുന്ന പരിഗണന ഇത്രയും താഴ്ന്നത് ആണെങ്കിൽ കുറച്ചുകൂടി ജൂനിയറായ, അത്രയും പ്രശസ്തമല്ലാത്ത ഒരു ഗായകന് ലഭിക്കുന്ന പരിഗണന ഒന്ന് ആലോചിച്ചു നോക്കൂ.

ഇപ്പോൾ സത്യം മനസ്സിലാക്കിയ ശേഷം എല്ലാവരും അവരുടെ തെറ്റുകൾ തിരുത്തുകയാണ്. നിരവധി ആളുകളാണ് വിജയ് യേശുദാസിനോട് മാപ്പ് അഭ്യർത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. എന്തായാലും കാര്യം അറിയുന്നതിന് മുൻപ് എടുത്തു ചാടരുത് എന്ന പാഠം വീണ്ടും മലയാളികൾ പഠിക്കുകയാണ്.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

8 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

9 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

10 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

11 hours ago