ഇന്ന് കൈനിറയെ സിനിമകളാണ് നടി സമാന്തയ്ക്ക്. ഒന്നിനുപുറകെ ഓരോ ചിത്രങ്ങളാണ് നടിയെ തേടിയെത്തുന്നത്. പുഷ്പ ചിത്രത്തിലെ താരത്തിന്റെ ഐറ്റം ഡാന്‍സ് എല്ലാം ശ്രദ്ധനേടിയരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു സമാന്ത. നടിയുടെ പുതിയ ചിത്രം യശോദ നവംബര്‍ 11 റിലീസ് ആവും.
യശോദയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് തെലുഗു നടന് വിജയ് ദേവരക്കൊണ്ട പങ്കു വെച്ച കുറിപ്പ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്റെ ക്രഷ് ആയിരുന്നു സാമന്ത എന്നാണ് നടന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ കുറിപ്പ് വൈറല്‍ ആവുകയും ചെയ്തു.
‘അവളെ ബിഗ് സ്ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് പ്രണയം തോന്നി. ഇന്ന് അവള് കൈവരിച്ച ഓരോ നേട്ടങ്ങളുടെയും പേരില്‍ ഞാനവളെ ആരാധിക്കുന്നു. അതിനാല്‍ നിങ്ങളെല്ലാവരുമായി പങ്കിടുന്നതില്‍ സന്തോഷം’ യശോദയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് വിജയ് കുറിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ഉണ്ടെന്ന് നടി അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് ഈ കാര്യം താരം അറിയിച്ചത്. അസുഖം ഒന്ന് ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അതിന് ഇനിയും സമയം എടുക്കും. എല്ലായിപ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യം ഇല്ല എന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി വരുന്നു എന്നും പോസ്റ്റിനൊപ്പം നടി കുറിച്ചു.