ഈ മോന്‍ വലിയ ഗിഫ്റ്റ് ആണെന്ന് അന്നേ അവന്റെ അധ്യാപകര്‍ പറഞ്ഞിട്ടുണ്ട്; തങ്ങള്‍ വളര്‍ത്തിയതുകൊണ്ടാണ് മകന് നയന്‍സിനെ കിട്ടിയതെന്ന് വിഘ്‌നേശിന്റെ അമ്മ

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെ വിവാഹം. ഈ അടുത്ത് തങ്ങള്‍ അച്ഛനും അമ്മയുമായ സന്തോഷവും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഘ്‌നേഷിന്റെ അമ്മ മീന കുമാരി തന്റെ മകനെ മരുമകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.


ദൈവം സഹായിച്ച് എന്റെ മകന്‍ ഇന്നൊരു സംവിധായകനും മരുമകള്‍ നല്ലൊരു നടിയുമാണ്, അവര്‍ക്ക് കിട്ടുന്ന സമയങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ചിലവിടാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഭര്‍ത്താവും ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ആ സമയത്തെല്ലാം മകന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. റാങ്ക് എടുത്താണ് അവന്‍ പഠിച്ചത്. അവന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഗിഫ്റ്റ് ആണെന്ന് അവന്റെ അധ്യാപകര്‍ പറയുമായിരുന്നു. ഞങ്ങളുടെ മക്കള്‍ നല്ല രീതിയില്‍ എത്താന്‍ കാരണം ഞങ്ങളുടെ കഷ്ടപ്പാട് ആണെന്ന് വിഘ്‌നേഷിന്റെ അമ്മ പറഞ്ഞു.


ചെറുപ്പം മുതല്‍ എല്ലാം പറഞ്ഞു കൊടുത്താണ് അവനെ വളര്‍ത്തിയത് . അതിന്റെ ഫലമാണ് നയന്‍താരയുടെ ഒപ്പമുള്ള അവന്റെ ജീവിതം.

മരുമകള്‍ നയന്‍താരയെ കുറിച്ചും അമ്മ പറഞ്ഞു. 8 ജോലിക്കാര്‍ ആണ് വീട്ടിലുള്ളത്. ഒരിക്കല്‍ അതില്‍ ഒരാള്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍, നയന്‍ കാര്യം തിരക്കി, അപ്പോള്‍ അവരുടെ ലോണിന്റെയും കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞത്. അപ്പോള്‍ തന്നെ നാല് ലക്ഷമാണ് അവര്‍ക്ക് മോള്‍ കൊടുത്തത്. പൈസ ഉണ്ടായാല്‍ മാത്രം പോരാ അത് കൊടുക്കാനുള്ള മനസ്സ് വേണമെന്നും വിഘ്‌നേഷിന്റെ അമ്മ പറഞ്ഞു.