തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വിഘ്നേഷ് ശിവൻ. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആണ്. ഹാസ്യ ചിത്രങ്ങൾ ആണ് ഇദ്ദേഹം സംവിധാനം ചെയ്തവ എല്ലാം. പ്രേക്ഷകരുടെ സ്പന്ദനം അറിഞ്ഞുകൊണ്ട് കൃത്യമായ ഹാസ്യ ചേരുവുകൾ ചിത്രങ്ങളിൽ ചേർക്കാൻ കഴിവുള്ള സംവിധായകനാണ് ഇദ്ദേഹം. പുതിയ ചിത്രത്തിലെ തിരക്കിലായിരുന്നു വിഘ്നേശ് ശിവൻ. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ഇദ്ദേഹത്തിൻറെ കാമുകിയാണ് പ്രശസ്ത നടി നയൻതാര. ഇപ്പോഴിതാ ഇവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂൺ മാസത്തിൽ ഇരുവരും വിവാഹിതരാകുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവൻ പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഈ ചിത്രത്തിൻറെ ഷൂട്ട് തുടങ്ങും മുൻപ് തന്നെ വിവാഹിതരാകാൻ ആണ് ഇരുവരും പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത വരവേൽക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. തങ്ങളുടെ നിശ്ചയം കഴിഞ്ഞു എന്ന് നയൻതാര തന്നെ മുൻപൊരിക്കൽ അറിയിച്ചിരുന്നു. ഒരു അഭിമുഖത്തിനിടയിലാണ് താരം ഇത് വ്യക്തമാക്കിയത്.
വിഘ്നേഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. കാത്തു വാക്കുല രണ്ടു കാതൽ എന്നാണ് ചിത്രത്തിന് പേര്. പ്രണയവും ഹാസ്യവും ഒരുപോലെ കലർത്തിയ ചിത്രമാണ് ഇത്. ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.