ഒരു കാലത്ത് ബാലതാരമായി അഭിനയരംഗത്ത് തിളങ്ങി നിന്ന നടിയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ മിനിസ്ക്രീനില്‍ താരം അത്ര സജീവം അല്ലെങ്കിലും മലയാള മിനിസ്ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ഡിംപിള്‍ റോസിന്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ തീര്‍ത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.
ഈ അടുത്തായിരുന്നു താരം ഒരു അമ്മയായത്. തന്റെ പ്രസവത്തെ കുറിച്ചെല്ലാം വിശദമായി താരം പറഞ്ഞിരുന്നു. അതുപോലെ ഡിംപിള്‍ പങ്കുവെക്കുന്ന ഏത് വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്. ഇതില്‍ ഒട്ടുമിക്ക വീഡിയോയുടെ താഴെയും വരുന്ന ഒരു ചോദ്യമാണ് ഡിംപിള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആണോ എന്നത്.
ഇപ്പോള്‍ അതിനുള്ള മറുപടി കൂടി ഉള്‍പ്പെടുത്തി കൊണ്ട് താരം വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് നടി ഷേയര് ചെയ്തത്. ഇതിനിടെ പിറന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും താരം പറയുന്നു.
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുന്നില്ലേയെന്ന് എല്ലാവരും ചോദിക്കാറില്ലേ, ആ ചോദ്യത്തിനുള്ള ഉത്തരമിതാ, ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. ഭിന്നശേഷിക്കാരായവര്‍ക്ക് സ്വയം തൊഴിലിനുള്ള പരിശീലനവും അതിനുള്ള സാഹചര്യങ്ങളുമൊരുക്കുന്ന സ്ഥാപനത്തിലേക്കാണ് ഡിംപിള്‍ പോയത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാളിത്. പാച്ചു എത്തിയതിന് ശേഷമുള്ള ബര്‍ത്ത് ഡേയെന്ന പ്രത്യേകതയുമുണ്ടെന്നും താരം പറഞ്ഞിരുന്നു.