മലയാളം സിനിമ സീരിയല്‍ രംഗത്ത് തന്റെതായ ഒരു ഇടം നേടിയെടുത്ത നടിയാണ് അമ്പിളി ദേവി. ഈ താരം 2005ലെ മികച്ച ടെലിവിഷന്‍ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിരുന്നു. 2009ലായിരുന്നു അമ്പിളിയുടെ ആദ്യവിവാഹം. സിനിമാ-സീരിയല്‍ ക്യാമറാമാന് ആയിരുന്നു ലോവലിനെ ആയിരുന്നു നടി വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.
തുടര്‍ന്നാണ് നടി ആദിത്യ ജയനെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമോചനം എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തങ്ങളുടെ ബന്ധത്തിനിടയില്‍ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് രണ്ടുപേരും സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിരുന്നു.
എന്നാല്‍ ഇതില്‍ ആരുടെ ഭാഗത്താണ് ശരി എന്നത് ഇന്നും വ്യക്തമല്ല. ഇപ്പോള്‍ തന്റെ രണ്ടു മക്കള്‍ക്കൊപ്പം വളരെ സന്തോഷത്തോടു കൂടിയാണ് അമ്പിളി കഴിയുന്നത്. ഇടയ്ക്കിടെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. അമ്പിളി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മൂത്തമകനായ അപ്പു എന്ന അമര്‍നാഥിനെ കുറിച്ചാണ് ഈ വീഡിയോയില്‍ നടി പറയുന്നത് .
https://youtu.be/2Be_nHz3vBo
ജനുവരി 30 അപ്പുവിന്റെ പിറന്നാളായിരുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു ദിവസമായിരുന്നു അത്, ഞാനൊരു അമ്മയായ ദിവസം. എന്റെ അപ്പുക്കുട്ടനെ കയ്യില്‍ കിട്ടിയ ദിവസം. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ ഒക്കെ കടന്നു പോകുന്നത്. അപ്പുവിന്റെ പിറന്നാള്‍ ദിവസം ഇങ്ങനെ ഒരു വീഡിയോ ചെയ്യാമെന്ന് കരുതി എന്ന് പറഞ്ഞാണ് അമ്പിളി എത്തിയത്. വീഡിയോ വൈറലായതോടെ താരപുത്രന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.