ബോളിവുഡ് താരം വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍. മുംബൈ സ്വദേശിയായ മന്‍വീന്ദര്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്റെ പരാതിയില്‍ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
കത്രീന കൈഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയത് പ്രതി മൊഴി നല്കി. നടിയെയും സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. നടിയെ കല്യാണം കഴിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍വച്ചായിരുന്നു വിവാഹം നടന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം നടന്നത്.