മലയാളികളുടെ പ്രിയങ്കരിയായ യുവനായിക നൂറിൻ ഷെരീഫ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളേപ്പം. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം നടി റോമയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. തൃശൂരിലെ വെള്ളേപ്പവിശേഷം വിഷയമാക്കി പ്രവീൺ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. തൃശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജീവൻ ലാൽ ആണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്.
ടി എം റഫീഖ് നിർമ്മിക്കുന്ന ചിത്രത്തിന് തൊട്ടപ്പൻ എന്ന ചിത്രത്തിന് ശേഷം ലീല എൽ ഗിരീഷ് കുട്ടൻ സംഗീതമൊരുക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ ആണ് ചിത്രത്തിലെ നായികാനായകന്മാർ. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയിരിക്കുകയാണ്, ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഗാനത്തിന്റെ ടീസർ വിനീത് ശ്രീനിവാസൻ ആണ് ഗാനം പാടിയിരിക്കുന്നത്
അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…