Kerala News

“പത്മജയെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഇല്ല, അംഗത്വ ഫീസ് ലഭിക്കുമെന്നത് മാത്രമാണ് നേട്ടം” :പരിഹസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. പത്മജയെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഇല്ലെന്ന് ആണ് വെള്ളാപ്പള്ളി പറഞ്ഞത്.

- Advertisement -

അംഗത്വ ഫീസ് ലഭിക്കുമെന്നതല്ലാതെ മറ്റൊരു ഗുണവും ബിജെപിക്ക് പത്മജയെക്കൊണ്ട് ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

കെ മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണ്. പിതാവ് കരുണാകരനും പാർട്ടി വിട്ടു പോയിട്ടുണ്ടല്ലോ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ബിഡിജെഎസ് ‌സീറ്റുകളിൽ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് തുഷാ‍ർ വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസ്സും ബിജെപിയും ഒരു കുടുംബ‌മാണ്. കുടുംബത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ സ്വാഭാവികമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പത്മജ ബിജെപിയിലെത്തുന്നതോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നിലവിൽ ബിഡിജെഎസ്സിന്റെ മണ്ഡലമാണ് ചാലക്കുടി. പത്മജ മത്സരിക്കുന്നതോടെ ബിഡിജെഎസ്സിന്റെ മണ്ഡലത്തിൽ മാറ്റം വന്നേക്കും.

അതിനിടെ പദ്മജ ബിജെപി ആസ്ഥാനത്ത് എത്തി. 6.30 ഓട് കൂടി ബിജെപി അംഗത്വം സ്വീകരിക്കും.

Abin Sunny

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

41 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

56 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

1 hour ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago