Categories: featured

കരുണാകരൻ്റെ ആത്മാവിനെ ഒറ്റിയ വഞ്ചകിയാണ് പത്മജ എന്ന അധികാര മോഹി : രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

കൊച്ചി: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവ് റിജിൽ മാക്കുറ്റി.

- Advertisement -

കരുണാകരൻ്റെ ആത്മാവിനെ ഒറ്റിയ വഞ്ചകിയാണ് പത്മജ എന്ന അധികാര മോഹിയെന്ന് റിജിൽ പറഞ്ഞു.

പാർട്ടിക്ക് വേണ്ടി ഒരിറ്റ് വിയർപ്പ് ചീന്താതെ പിതാക്കൻമാരുടെ പേരിൽ നേടിയ സ്ഥാനമാനങ്ങൾക്ക്
കനംകുറയുമ്പോൾ അത്തരം യൂദാസുകൾ പാർട്ടിയെ ഒറ്റുന്നതാണ് രാജ്യത്ത് എമ്പാടും കോൺഗ്രസ്സ് അനുഭവിക്കുന്ന പ്രശ്നം.

പാർട്ടിയിൽ
മക്കൾ രാഷ്ടീയം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നും റിജിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു റിജിൽ മാക്കുറ്റിയുടെ വിമർശനം.

പോസ്റ്റിങ്ങനെ –

ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദിയായ ശ്രി കെ കരുണാകരൻ്റെ ആത്മാവിനെ ഒറ്റിയ വഞ്ചകിയാണ് പത്മജ എന്ന അധികാര മോഹി.
പാർട്ടിക്ക് വേണ്ടി ഒരിറ്റ് വിയർപ്പ് ചീന്താതെ പിതാക്കൻമാരുടെ പേരിൽ നേടിയ സ്ഥാനമാനങ്ങൾക്ക്
കനംകുറയുമ്പോൾ അത്തരം യൂദാസുകൾ പാർട്ടിയെ ഒറ്റുന്നതാണ് രാജ്യത്ത് എമ്പാടും കോൺഗ്രസ്സ് അനുഭവിക്കുന്ന പ്രശ്നം.

അവർ അധികാരത്തിൻ്റെ ശീതളഛായയിൽ അഭിരമിച്ചവരാണ്.
അധികാരത്തിൻ്റെ അപ്പക്കഷ്ണത്തിൻ്റെ രുചി കുറയുമ്പോൾ അധികാരത്തിൻ്റെ പുത്തൻ രുചിക്കൂട്ടങ്ങളിലേക്ക് പോയിനക്കി കുടിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് അവർ. കോൺഗ്രസ്സ് പാർട്ടി വിട്ട് ചാണക്കുണ്ടിലേക്ക് എടുത്തു ചാടിയവരുടെ ചരിത്രം തന്നെ നോക്കിയാൽ മനസ്സിലാകും.

അവരുടെ തന്തമാർ പലരും കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, അങ്ങനെ അവരെല്ലാം വഹിച്ച സ്ഥാനമാനങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ ഭാഗമായി കിട്ടിയതായിരിക്കും. അവരുടെ മക്കളാണ് ഭൂരിഭാഗവും പാർട്ടിയെ ഒറ്റുന്ന ഒറ്റുകാരായി മാറുന്നത്.
ആ ഗണത്തിൽപ്പെടാത്തവരും ഉണ്ട്. പാർട്ടിയിൽ
മക്കൾ രാഷ്ടീയം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago