വയറലായി വീട്ടിലിരിമൈരേ ഹാഷ് ടാഗ് ട്വിറ്റർ ട്രെൻഡിങ്ങിൽ

മലയാളി പൊളിയാണ് എന്ന് പറയുന്നത് വെറുതെ അല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അതെ #വീട്ടിലിരിമൈരേ എന്ന ഹാഷ് ടാഗ് ആണ് മലയാളികളുടേതായി ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത് . ദുബായിൽ നിന്നും കാസർഗോഡ് എത്തിയ ഒരാളുടെ അശ്രദ്ധ മൂലം ആയിരക്കണക്കിന് ആളുകൾക്ക് കൊറോണ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് വന്നതിനു ശേഷമാണ് #വീട്ടിലിരിമൈരേ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത് .

സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ #വീട്ടിലിരിമൈരേ എന്ന വാചകം ഇപ്പോൾ വയറലായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ ഹാഷ് ടാഗ് ഉപയോഗിച്ച് ട്വീറ്റുകൾ ചെയ്യുന്നത്. ട്വിറ്റർ ട്രെൻഡിങ്ങിൽ ആദ്യ പത്ത്‌ ഹാഷ് ടാഗിലുള്ള ഒരേയൊരു പ്രാദേശിക ഭാഷ വാചകവും ഇത് തന്നെയാണ്.

സിനിമയിലെ ചിത്രങ്ങളും വിഡിയോകളും കൂട്ടിയിണക്കിയ പോസ്റ്റുകളും ട്രോളുകളും ഈ ഹാഷ് ടാഗുമായി ബന്ധപെട്ടു ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയകളിലും വരുന്നുണ്ട്. അങ്ങനെയുള്ള രസകരമായ ചില ട്വീറ്റുകൾ കാണാം