മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്നെ ‘വെറും ഡയലോഗ്’ സതീശന് എന്ന് ആക്ഷേിച്ച മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് മറുപടി നല്കി. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന് എന്നും മൂക്കാതെ പഴുത്തയാളാണ് റിയാസ് എന്നും സതീശന് പരിഹസിച്ചു.’മാസപ്പടി വിവാദം വന്നപ്പോള്‍ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ്. ഇപ്പോള്‍ എനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നു. എന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. കേടായ റോഡിലെ കുഴി എണ്ണട്ടെ’ എന്നും സതീശന് പറഞ്ഞു. നവകേരള സദസിനെതിരായ യു ഡി എഫ് പ്രതിഷേധം സര്‍ക്കാരിനുള്ള ജനപിന്തുണ കണ്ടുള്ള അസ്വസ്ഥതയില്‍ നിന്നുണ്ടായതാണ് എന്ന് പിണറായി പറഞ്ഞിരുന്നു.
പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തെന്നും നവകേരള സദസിനോട് അലര്‍ജി ഫീലാണ് കോണ്‍ഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവകേരള സദസിന്റെ പ്രചാരണ ബോര്‍ഡുകള്‍ കോണ്‍ഗ്രസുകാര്‍ പരസ്യമായി തല്ലി തകര്‍ക്കുന്നെന്നും പൊലീസിന് നേരെ മുളക് പൊടി എറിഞ്ഞെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.അക്രമങ്ങള്‍ നടത്താനുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണ്. സാമൂഹിക വിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള സദാസ് നാളെ കഴിയുമെന്നും തിരുത്താന്‍ പ്രതിപക്ഷത്തിന് ഇനിയും സമയമുണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചിരുന്നു.