കണ്ണൂര്‍: അയോധ്യ അനുകൂല പരാമര്‍ശത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഗായികെ കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ് എന്നും വിഡി സതീശന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം. പിന്നാലെ ചിത്രക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയായിരുന്നു.
ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ചിത്രയെ പിന്തുണച്ച് ഗായകന് ജി വേണുഗോപാല്‍ എത്തിയിരുന്നു.
ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? എന്നായിരുന്നു ഗായകന് ജി വേണുഗോപാല്‍ ചോദിച്ചത്.
എന്നാല്‍ ജീ വേണുഗോപാലിനെ വിമര്‍ശിച്ച് ബിജെപി അനുകൂലി ശ്രീജിത്ത് പണിക്കര്‍ എത്തി. എന്തിന്റെ പേരിലാണ് ചിത്രയോട് ഒരു തവണ ക്ഷമിക്കേണ്ടത്. അതിന് ചിത്ര ചെയ്ത തെറ്റ് എന്താണ് എന്നായിരുന്നു ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്.
ജി വേണുഗോപാലിന്റെ അപക്വമായ പ്രസ്താവനയാണ് എന്നായിരുന്നു ശ്രീജിത്ത് പണിക്കര്‍ പറഞ്ഞത്.