Kerala News

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലെത്തി

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലെത്തി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്.

- Advertisement -

തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോൾ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങി. പാമ്പിൻ വിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാകാൻ 48 മണിക്കൂർ വേണം. അതുവരെ വെന്റിലേറ്റർ സഹായത്തിൽ തുടരും.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു. ഉടൻ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി. ആദ്യം കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Rathi VK

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

33 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

53 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

3 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago