മലയാള ആരാധകർ കുറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ മികച്ച യുവ സംവിധായകരിലൊരാളായ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. കുറെ കാലമായി കാത്തിരിക്കുന്ന ഈ സൂപ്പർഹീറോ ചിത്രം ക്രിസ്മസ് തലേന്ന് 24ന് ഒ. ടി. ടി റിലീസ് ആവുകയാണ്. മറ്റു മലയാള സിനിമകളിൽ നിന്നും വേറിട്ട പ്രമോഷൻ വർക്കുകളാണ് മിന്നൽ മുരളിയുടെത്. ചിത്രത്തിൻറെ ട്രെയിലറും ട്രീസറുകളും എല്ലാം വൻ ആരാധക പിന്തുണയാണ് നേടിയത്.
എന്നാൽ ടോവിനോ തോമസിൻ്റെ കൂടെ തന്നെ ചിത്രത്തിലെ ടീസറുകളിലും ട്രെയിലറുകളിലും നിറഞ്ഞാടിയ ഒരു ശ്രദ്ധേയ കഥാപാത്രമുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട വസിഷ്ഠ ആണ് ഒപ്പം തിളങ്ങിയ ലിറ്റിൽ സ്റ്റാർ. ഷോർണൂർ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ പത്തുവയസ്സുകാരൻ വസിഷ്ഠ സ്കൂളിലെ സർഗ്ഗ വേദികളിൽ കലാ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു.
ബിഗ് ബജറ്റ് നാടകമായ തൃശൂർ ജനഭേരിയുടെ കുറത്തിയിൽ ഘടോൽക്കചൻ്റെ വേഷം അവതരിപ്പിച്ച ഇ ലിറ്റിൽ സ്റ്റാർ തിളങ്ങിയിട്ടുണ്ട്. വസിഷ്ഠ അവതരിപ്പിക്കുന്ന ജോസ് മോൻ എന്ന കഥാപാത്രമാണ് മിന്നൽ മുരളിയിലെ കഥാനായകനായ ടോവിനോ തോമസിൻറെ കഥാപാത്രത്തെ കരുത്തൻ ആകുന്നത്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗ്രേറ്റ് കാലി മുതൽ യുവരാജ് സിങിനെ വരെ ചിത്രത്തിൻ്റെ പ്രമോഷനായി രംഗത്തെത്താൻ അണിയറപ്രവർത്തകർക്ക് ആയിട്ടുണ്ട്.