Film News

ദി റിയല്‍ വിന്നര്‍ ഒക്കെ ചുമ്മാ തള്ള്; ശരിക്കും വിന്നര്‍ വാരിസ് എന്ന് ആരാധകര്‍; 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ദളപതി

തമിഴ്‌സിനിമ പ്രേമികള്‍ക്ക് ആവേശകരമായ പൊങ്കലായിരുന്നു ഇത്തവണത്തേത്. രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു തീയറ്ററില്‍ ഏറ്റുമുട്ടിയത്. ദളപതിയുടെ വാരിസും തല അജിത്തിന്റെ തുനിവും ആയിരുന്നു ഒരുമിച്ച് തീയറ്ററില്‍ എത്തിയത്.

- Advertisement -

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ഇരുവരും തീയറ്ററില്‍ എത്തിയപ്പോള്‍ വലിയ ആവേശത്തിലായിരുന്നു സിനിമ പ്രേമികള്‍. വിജയം ആര്‍ക്ക് ഒപ്പമാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമ പ്രേമികള്‍.

ജനുവരി 11ന് തീയറ്ററില്‍ എത്തിയ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ ഇന്നലെ അജിത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

ദി റിയല്‍ വിന്നര്‍ എന്ന് എഴുതിയ പോസ്റ്റര്‍ ആയിരുന്നു തുനിവ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. എന്നാല്‍ വിജയ് ആരാധകര്‍ ഈ പോസ്റ്ററിനെ തള്ളി കളയുകയാണ്.

ദി റിയല്‍ വിന്നര്‍ ഒക്കെ ചുമ്മാ തള്ള് ആണ് എന്നാണ് വിജയ് ആരാധകര്‍ പറയുന്നത്. ശരിക്കും വിന്നര്‍ ദളപതി വിജയ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വാരിസിന്റെ ബോക്‌സ് ഓഫീസ് കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടാണ് വിജയ് ആരാധകരുടെ വാക്കുകള്‍.

വാരിസ് 200 കോടി ക്ലബ്ബില്‍ കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇതുവരെ ആഗോള തലത്തില്‍ 210 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.

കളക്ഷനില്‍ തുനിവിനെക്കാള്‍ മേല്‍ക്കൈ നേടാന്‍ വാരിസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്‍, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സംവിധായകന്‍ എച്ച്.വിനോദും അജിത്തും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Abin Sunny

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

2 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

2 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

3 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

3 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

4 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

5 hours ago