Film News

ആ പയ്യന് ഇതിലും വലിയ അപമാനം ഇനി കിട്ടാനില്ല, അപർണ ബാലമുരളിയുടെ തോളിൽ കൈവെക്കാൻ ശ്രമിച്ച യുവാവിനെ ട്രോളി സമൂഹമാധ്യമങ്ങൾ, അവൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആവുകയായിരുന്നു. ഇതിനുശേഷം ആയിരുന്നു ഇവർ തമിഴ് സിനിമയിൽ അരങ്ങേറിയത്. സൂര്യ നായകനായ സിനിമയിലെ അഭിനയത്തിന് ഇവർക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് അടക്കം ലഭിക്കുകയും ചെയ്തു.

- Advertisement -

അതേസമയം ഇന്ന് ഇവർ ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ ഏറ്റവും പുതിയ പരിപാടിയുടെ പ്രമോഷൻ ചടങ്ങുകൾക്ക് വേണ്ടിയായിരുന്നു കോളേജിൽ എത്തിയത്. വിനീത് ശ്രീനിവാസൻ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തങ്കം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ഇവിടെ എത്തിയത്.

നടിക്ക് പൂവ് കൊടുക്കാൻ വന്ന വ്യക്തി നടിയുടെ കയ്യിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും പിന്നീട് തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. പക്ഷേ ഇത് വളരെ ക്യാഷ്വൽ ആയിട്ടാണ് ഈ പയ്യൻ ചെയ്യുന്നത് എന്ന് നമുക്ക് വീഡിയോയിൽ നിന്നും വ്യക്തമാവും. ഉടൻതന്നെ നടി ഇഷ്ടക്കേട് പ്രകടിപ്പിച്ചു. തുടർന്ന് ഈ വ്യക്തി ക്ഷമാപണം നടത്തിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു.

ക്ഷമാപണം സ്വീകരിച്ച ശേഷം അപർണ്ണയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകുവാൻ ഈ വ്യക്തി ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും അപർണ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതുകൂടാതെ തൊട്ടപ്പുറത്ത് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ഒരു ഷേക്ക് ഹാൻഡ് നൽകുവാൻ ഈ പയ്യൻ ശ്രമിക്കുന്നുണ്ട് എങ്കിലും അത് കുഴപ്പമില്ല എന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ ഒഴിഞ്ഞുമാറുകയാണ്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ യുവാവിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. ഇതിപ്പോൾ ഇത്രയും വലിയ കുറ്റമാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരു ഷെയ്ക്ക് ഹാൻഡ് അല്ലേ നൽകുവാൻ ശ്രമിച്ചു എന്നും അതിലിപ്പോൾ എന്താണ് തെറ്റ് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Athul

Recent Posts

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

17 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago