തമിഴിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് വനിത വിജയകുമാര്‍. നായികയായും സഹതാരമായും സിനിമയില്‍ തിളങ്ങിയ താരം തിരക്കഥകൃത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ്.
സീരിയലിലും സജീവമാണ് താരം. നിരവധി സീരിയലുകളിലാണ് വനിത അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ അഭിനയ ജീവിതത്തേക്കാള്‍ കൂടുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത് താരത്തിന്റെ വിവാഹ ജീവിതമാണ്.
മൂന്ന് തവണ വിവാഹവും വിവാഹ മോചനവും നേടിയ താരമാണ് വനിത. 2000 ല്‍ നടന് ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
2007 ല്‍ ആനന്ദ് രാജ് എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേര്‍പിരിഞ്ഞു. പിന്നീട് പീറ്റര്‍ പോളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇതും വേര്‍പിരിഞ്ഞു.
ആദ്യ രണ്ട് വിവാഹത്തില്‍ വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്. ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ്. താരത്തിന്റെ വിവാഹവും വിവാഹ മോചനവും വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ഇപ്പോഴിത തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിത പങ്കാളിയെ പല തവണ തെറ്റായാണ് തെരഞ്ഞെടുത്തത് എന്നാണ് നടി പറയുന്നത്. എന്നെ സംബന്ധിച്ച് കല്യാണം ഒരു തെറ്റായ തീരുമാനമായിരുന്നില്ലെന്നും നടി പറയുന്നു.
എന്റെ രണ്ട് കല്യാണവും തെറ്റായിരുന്നില്ല. ആ രണ്ട് തെറ്റുകളും സംഭവിച്ചില്ലായിരുന്നെങ്കില്‍ മക്കളായ ജോവികയും ജയയും എന്റെയടുത്ത് ഉണ്ടാവില്ലായിരുന്നു. മകന് ശ്രീഹരിയെ ഓര്‍ത്ത് ഒരു ദിവസം ഞാന്‍ അഭിമാനിക്കും. മക്കളാണ് എന്റെ സ്വത്തുക്കള്‍ എന്നും നടി പറയുന്നു.
തന്റെ കല്യാണങ്ങളോടുള്ള തന്റെ മക്കളുടെ പ്രതികരണങ്ങളെ കുറിച്ചും താരം പ്രതികരിച്ചു.ആണ്‍കുട്ടികളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാന്‍ പറ്റില്ലെന്നാണ് വനിത പറയുന്നത്. ഒരു ആണ്‍കുട്ടിയും അത് സമ്മതിക്കില്ല. ആണ്‍കുട്ടികള്‍ സെല്‍ഫിഷ് ആണ്.
എന്റെ മകന് സെല്‍ഫിഷ് ആണ്. കാരണം ആണ്‍കുട്ടികള്‍ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു. അവരുടെ ലോകമേ അമ്മയായിരിക്കും’
അവര്‍ അമ്മയുടെ സന്തോഷത്തെ പറ്റി ആലോചിക്കില്ല. അമ്മയെന്നാല്‍ ആ റോള്‍ മാത്രം. മറ്റൊരാളുടെ ഭാര്യയാവാന്‍ അവര്‍ സമ്മതിക്കില്ലെന്നും നടി പറയുന്നു.
ഇന്‍ഡസ്ട്രിയിലുള്ള നിരവധി പേര് ആണ്‍കുട്ടികളായ ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. ഞാന്‍ ജയയുടെ അച്ഛനെ കല്യാണം കഴിച്ചപ്പോള്‍ മകന് ശ്രീഹരിക്ക് പ്രശ്നമില്ലായിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ അവനെ സ്വാധീനിച്ച് എന്നില്‍ നിന്ന് അകറ്റി.
ഇപ്പോള്‍ അവന് സെല്‍ഫിഷ് ആണെന്നും നടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടികളായ ജയയവും ജോവികയും എന്നെ മനസ്സിലാക്കുന്നു എന്നും വനിത വിജയകുമാര്‍ പറഞ്ഞു.