വിക്രം-സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന് ബാല പിതാമഹന് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വി.എ. ദുരൈയുടെ ദുരവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന് ചികിത്സക്ക് പണമില്ലാതെ താമസിക്കാന്‍ വീടില്ലാതെ സുഹൃത്തിന്റെ വീട്ടില്‍ കഴിയുന്ന വി.എ. ദുരൈയ്ക്ക് സഹായവുമായി നടന് സൂര്യ എത്തുകയും ചെയ്തിരുന്നു.സാമ്പത്തികമായി തകര്‍ന്ന് ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നടന് സൂര്യ രണ്ട് ലക്ഷം രൂപ സഹായം നല്‍കിയിരുന്നു.
ഇതിനിടയില്‍ ഇപ്പോഴിത പിതാമഹനില്‍ അഭിനയിക്കുന്നതിന് വിക്രത്തിനും സൂര്യക്കും നല്കിയ പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിഎ ദുരൈ.1.25 കോടിയാണ് പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് പ്രതിഫലമായി നല്‍കിയത്. സംവിധായകന് ബാലയ്ക്ക് 1.15 കോടിയും നല്കി. എന്നാല്‍ ആ സമയത്ത് താരമൂല്യം ഇല്ലായിരുന്ന സൂര്യയ്ക്ക് 5 ലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കിയത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
ഒന്നേകാല്‍ കോടി കൊടുത്ത വിക്രം സഹായം നല്‍കും മുന്നേ വെറും അഞ്ച് ലക്ഷം പ്രതിഫലം കിട്ടിയ സൂര്യ സഹായവുമായി എത്തി. അതാണ് ആ മനുഷ്യന്റെ നന്മ എന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ കേട്ട് സോഷ്യല്‍ മീഡിയ പറയുന്നത്.അതേസമയം ചിത്രത്തിലെ പ്രകടനത്തിന് വിക്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. എന്നാല്‍ 13 കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മാതാവിന് ഉണ്ടാക്കിയത്.
സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങുന്നില്ല. ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ദുരൈ. നിര്‍മ്മാതാവിന്റെ ദുരവസ്ഥ അറിഞ്ഞ രജനികാന്ത് ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. സിനിമ രംഗത്ത് തുടക്കകാലത്ത് വന്‍ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥന് എഎം രത്നത്തിന്റെ സഹായി ആയിരുന്നു ദുരൈ.
എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്റെ കമ്പനിയുടെ കീഴില്‍ ദുരൈ ഒരുക്കിയത്.